2019ലെ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്

2019ലെ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്

2019ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന്. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം.

ആൾക്കൂട്ടം, മരുഭൂമികൾ ഉണ്ടാകുന്നത്, നാലാമത്തെ ആണി, ഒടിയുന്ന കുരിശ്, ഗോവർധന്റെ യാത്രകൾ തുടങ്ങിയവയാണ് ആനന്ദിന്റെ പ്രശസ്തമായ കൃതികൾ. സാഹിത്യകാരൻ എന്നതിനൊപ്പം രാഷ്ട്രീയ സാമുഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തിൽ രേഖപ്പെടുത്തിയ ചിന്തകൻ കൂടിയായിരുന്നു അദ്ദേഹം.

നോവൽ, ചെറുകഥ, നാടകം, ലേഖനം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. ഗോവർധന്റെ യാത്രകൾക്ക് 1997ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിന് വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്. അഭയാർഥികൾക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹം നിരസിച്ചിരുന്നു.

 

Share this story