ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനം ദൂരെ തന്നെ; അപ്പീൽ കോടതി തള്ളി

ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനം ദൂരെ തന്നെ; അപ്പീൽ കോടതി തള്ളി

കേരളാ കോൺഗ്രസ് എം ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണി ചെയർമാൻ സ്ഥാനം വഹിക്കുന്നതിനെതിരെ ഇടുക്കി മുൻസിഫ് കോടതി പുറപ്പെടുവിച്ച സ്റ്റേ തുടരും. ഇതുസംബന്ധിച്ച് ജോസ് കെ മാണി നൽകിയ ഹർജി കട്ടപ്പന സബ് കോടതി തള്ളി.

കോടതി നടപടി കേരളാ കോൺഗ്രസ് ഭരണഘടനയുടെ വിജയമെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാർട്ടി പ്രവർത്തകരുടെ താത്പര്യം മനസ്സിലാക്കണമെന്നും ജോസഫിന്റെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകണമെന്നും ജോസഫ് വിഭാഗം നേതാവ് എം ജെ ജേക്കബും പ്രതികരിച്ചു.

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള വിമത സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളാണെന്നും ജോസഫ് വിഭാഗം വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്‌റ്റേ അനുവദിച്ചത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്

 

Share this story