പാർട്ടി പിളർന്നെന്ന് ജോസ് കെ മാണി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

പാർട്ടി പിളർന്നെന്ന് ജോസ് കെ മാണി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേരളാ കോൺഗ്രസ് എം പാർട്ടി പിളർന്നെന്ന് ജോസ് കെ മാണി വിഭാഗം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. യഥാർഥ കേരളാ കോൺഗ്രസ് തങ്ങളാണെന്നും രണ്ടില ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്.

ഒക്ടോബർ 10നാണ് കത്ത് അയച്ചിരിക്കുന്നത്. ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, ഡോ. എൻ ജയരാജൻ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പി ജെ ജോസഫിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ തങ്ങൾക്കാണെന്നും 1968ലെ നിയമപ്രകാരം ചിഹ്നവും പാർട്ടി പേരും തങ്ങൾക്ക് തരണമെന്നുമാണ് കത്തിൽ പറയുന്നത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക നൽകാനാണ് പി ജെ ജോസഫിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 26ന് മുമ്പ് മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share this story