മഹാ കേരള തീരത്ത് നിന്ന് പൂർണമായും അകന്നു; കേരളത്തിലെയും ലക്ഷദ്വീപിലെയും ജാഗ്രതാ നിർദേശം പിൻവലിച്ചു

മഹാ കേരള തീരത്ത് നിന്ന് പൂർണമായും അകന്നു; കേരളത്തിലെയും ലക്ഷദ്വീപിലെയും ജാഗ്രതാ നിർദേശം പിൻവലിച്ചു

അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് കേരളീ തീരത്ത് നിന്നും പൂർണമായും അകന്നു. ഇതോടെ സംസ്ഥാനത്ത് മഴയും മാറിയിട്ടുണ്ട്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഇന്ന് ഗ്രീൻ അലർട്ടാണ്. നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ലക്ഷദ്വീപിലും ഗ്രീൻ അലർട്ടാണ്

നിലവിൽ മംഗലാപുരത്ത് നിന്നും 390 കിലോമീറ്ററും കിഴക്കൻ അറബിക്കടലിൽ ചെറിയപാനി റീഫിന് 300 കിലോമീറ്റർ വടക്കുമാണ് മഹാ ചുഴലിക്കാറ്റുള്ളത്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ കാറ്റ് വടക്കു പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത.

അടുത്ത 24 മണിക്കൂറിനുള്ളിൽ മഹാ കിഴക്കൻ അറബിക്കടലിൽ അതിതീവ്രമായ കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കടലിൽ വെച്ച് തന്നെ കാറ്റിന്റെ ശക്തി കുറയാനാണ് സാധ്യത. ഒമാൻ തീരം ലക്ഷ്യമാക്കിയാണ് കാറ്റിന്റെ സഞ്ചാരപഥം

 

Share this story