മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജം, നടന്നത് പോലീസ് തിരക്കഥയെന്ന് സിപിഐ പ്രതിനിധി സംഘം

മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജം, നടന്നത് പോലീസ് തിരക്കഥയെന്ന് സിപിഐ പ്രതിനിധി സംഘം

പാലക്കാട് മേലേ മഞ്ചക്കണ്ടി വനത്തിനുള്ളിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്ന പ്രദേശം സിപിഐ സംഘം സന്ദർശിച്ചു. നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സ്ഥലം സന്ദർശിച്ച സിപിഐ സംഘം ആരോപിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദിന്റെ നേതൃത്വത്തിലാണ് സംഘം സ്ഥലം സന്ദർശിച്ചത്.

പോലീസ് ഒരുക്കിയ തിരക്കഥ അനുസരിച്ചാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പി പ്രസാദ് ആരോപിച്ചു. മാവോയിസ്റ്റുകൾ ഭക്ഷണം മോഷ്ടിക്കുകയോ സ്ത്രീകളെയോ കുട്ടികളെയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പോലീസ് വിധികർത്താക്കളായി മാറുന്ന രീതി പ്രാകൃതമാമെന്നും പി പ്രസാദ് പറഞ്ഞു

സംഭവിച്ചത് എന്താണെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വവും കടമയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുണ്ട്. പോലീസ് പറയുന്നതുപോലെ ആവർത്തിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും ഇക്കാര്യത്തിൽ തൃപ്തികരമല്ലെന്നും പി പ്രസാദ് പറഞ്ഞു. മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ രണ്ട് ദിവസങ്ങളായി നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

 

Share this story