വെള്ളറടയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി

വെള്ളറടയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി

തിരുവനന്തപുരം വെള്ളറടയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ധനുവച്ചപുരം മേക്കൊല്ല നെടിയാംകോട് ലാവണ്യ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ശ്രീകുമാറാണ് മരിച്ചത്. രാഘവൻ ആശാരി-രുഗ്മിണി ദമ്പതികളുടെ മകനാണ് ഇയാൾ

ഞായറാഴ്ചയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്തതിനാൽ മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ശ്രീകുമാറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ശ്രീകുമാറാണെന്ന് വ്യക്തമാകുന്നത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

Share this story