വാളയാർ കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

വാളയാർ കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീൽ നൽകാൻ ഇപ്പോൾ സാവകാശമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലേ കേസ് ഏറ്റെടുക്കാനാകുവെന്നും ഹൈക്കോടതി വ്യക്തമാക്കി

പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലേ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കേസ് കൈമാറുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേസിൽ സർക്കാരിന് വേണമെങ്കിൽ അപ്പീലിന് പോകാലോയെന്നും കോടതി ചോദിച്ചു

അപ്പീൽ പോകാനുള്ള നിയമസാധുതയുണ്ട്. അതിനുള്ള നടപടിക്രമകൾ ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണവേളയിൽ താങ്കൾ എവിടെയായിരുന്നുവെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു.

 

Share this story