യുഎപിഎ ചുമത്തിയ സംഭവം: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി

യുഎപിഎ ചുമത്തിയ സംഭവം: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി

കോഴിക്കോട് രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് വിശദീകരണം തേടി. ഫോണിൽ വിളിച്ചാണ് ഡിജിപി ബെഹ്‌റയോട് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

കോഴിക്കോട് പന്തീരങ്കാവിൽ വെച്ചാണ് മാവോയിസ്റ്റ് ലഘുലേഖകൾ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് രണ്ട് പേരെ പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ മോഹനൻ മാസ്റ്ററും പോലീസിനെതിരെ രംഗത്തുവന്നിരുന്നു. പോലീസ് ആഴത്തിലുള്ള പരിശോധന നടത്തി മാത്രമേ ഇത്തരം വകുപ്പുകൾ ചുമത്താവുവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു

 

Share this story