മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്തത് ഒഡീഷയിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് തട്ടിയെടുത്ത തോക്കുകൾ

മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്തത് ഒഡീഷയിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് തട്ടിയെടുത്ത തോക്കുകൾ

അട്ടപ്പാടി മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്ത തോക്കുകൾ ഒഡീഷയിൽ നിന്ന് തട്ടിയെടുത്തതാണെന്ന് വ്യക്തമായി. 2004ൽ ഒഡീഷ കോരാപൂഡിൽ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് തട്ടിയെടുത്ത തോക്കുകളാണ് മാവോയിസ്റ്റുകൾ ഉപയോഗിച്ചിരുന്നത്.

303 സിരീസിൽ പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള തോക്കുകളുടെ പരിശോധന തുടരുകയാണ്. ആയുധങ്ങൾ പിടിച്ചെടുത്ത ശേഷം മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ വിവരങ്ങൾ അയച്ചു കൊടുത്തിരുന്നു. ഇതേ തുടർന്നാണ് ഒഡീഷയിൽ നിന്നും സ്ഥിരീകരണം വന്നത്.

പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിലാണ് മാവോയിസ്റ്റുകളുമായി തണ്ടർ ബോൾട്ട് സംഘം ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

 

Share this story