കക്കി ഡാം തകരുമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാൻ കലക്ടറുടെ നിർദേശം

കക്കി ഡാം തകരുമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാൻ കലക്ടറുടെ നിർദേശം

കക്കി ഡാം തകരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. വ്യാജ വാർത്ത നൽകിയ അയിരൂർ സ്വദേശി വിജയഗോപാൽ എന്നയാൾക്കെതിരെയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ജില്ലാ കലക്ടർ പി ബി നൂഹ് നിർദേശം നൽകിയത്.

നവംബർ 3ന് പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുമെന്നും ഇതേ തുടർന്ന് കക്കി ഡാം തകരുമെന്നുമാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. റാന്നി താലൂക്കിൽ വ്യാപകമായ മലയിടിച്ചിൽ കാരണം ധാരാളം ആളുകൾ കൊല്ലപ്പെടുമെന്നുമുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നതിനാൽ ഇത്തരത്തിൽ വ്യാജമായ വാർത്തകൾ പ്രചരിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുമെന്നും ശബരിമല സീസൺ ആരംഭിക്കാനിരിക്കെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ഇതരസംസ്ഥാനക്കാരുടെ വരവിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് കലക്ടറുടെ നടപടി

 

Share this story