കേരള മദ്രസാധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം ബഹു. മന്ത്രി ഡോ. കെ ടി ജലീൽ നിർവ്വഹിച്ചു

കേരള മദ്രസാധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം ബഹു. മന്ത്രി ഡോ. കെ ടി ജലീൽ നിർവ്വഹിച്ചു

കേരള മദ്രസാധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വർഷം നൽകുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം (നവംബർ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക്) ബഹു. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ. കെ. ടി. ജലീൽ നിർവ്വഹിച്ചു.

തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക് ചെയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. അബ്ദുൾ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിക്ക് പുതിയ ഓഫീസ് സജ്ജമാക്കുന്നതിന് സർക്കാർ 34 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. കോഴിക്കോട് ചക്കോരത്ത് കുളമുള്ള കെ യു ആർ ഡി എഫ് സി യുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് ഒരുക്കുക. കേരള സിഡ്‌കോയുടെ മേൽനോട്ടത്തിൽ എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കും.

കേരള മദ്രസാധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം ബഹു. മന്ത്രി ഡോ. കെ ടി ജലീൽ നിർവ്വഹിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായിരുന്നു. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ. എ. പി. അബ്ദുൾ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ തോട്ടത്തിൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ ബി മൊയ്തീൻ കുട്ടി, തേഞ്ഞിപ്പലം പഞ്ചായത്തംഗം കെ ഷിജു, ഉമർ ഫൈസി മുക്കം, ഹാജി പി കെ മുഹമ്മദ്, സിദ്ദീഖ് മൗലവി അയിലക്കാട്, പാങ്ങോട് എ കമറുദ്ദീൻ മൗലവി, പി സി സഫിയ ടീച്ചർ പാലത്ത്, ഒ പി ഐ കോയ, ഒ ഒ ശംസു തുടങ്ങിയവർ ആശംസകൾ നേർന്നു.

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. പി. അബ്ദുൾ ഗഫൂർ സ്വാഗതവും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പി എം ഹമീദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ 212 അംഗങ്ങൾക്ക് വിവാഹ ധനസഹായവും 69 വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡും 34 അംഗങ്ങെൾക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്തു.

Share this story