ബഹുജന പ്രക്ഷോഭം ഉയർന്നുവരണം; ബിജെപിയും സിപിഎമ്മും ഒരേ തൂവൽപ്പക്ഷികൾ: മാവോയിസ്റ്റ് ലഘുലേഖ

ബഹുജന പ്രക്ഷോഭം ഉയർന്നുവരണം; ബിജെപിയും സിപിഎമ്മും ഒരേ തൂവൽപ്പക്ഷികൾ: മാവോയിസ്റ്റ് ലഘുലേഖ

അട്ടപ്പാടി മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ നാല് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെതിരെ മാവോയിസ്റ്റ് ലഘുലേഖ. മാവോയിസ്റ്റ് വേട്ടക്കെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നുവരണമെന്ന് ലഘുലേഖ ആഹ്വാനം ചെയ്യുന്നു.

മാവോയിസ്റ്റുകളെ വേട്ടയാടുന്നതിൽ സിപിഎമ്മും ബിജെപിയും ഒരേ തൂവൽപക്ഷികളാണെന്നും ആദിവാസി മേഖലകളിൽ പ്രചരിക്കുന്ന ലഘുലേഖയിൽ ആരോപിക്കുന്നു. സിപിഐ മാവോയിസ്റ്റ് പശ്ചിമേഖലാ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്.

നാല് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതിൽ മണിവാസകത്തിന്റെ മൃതദേഹങ്ങൾ മാത്രമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്

Share this story