യുഎപിഎ ചുമത്തിയ സംഭവം: സർക്കാർ മനുഷ്യവേട്ട അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

യുഎപിഎ ചുമത്തിയ സംഭവം: സർക്കാർ മനുഷ്യവേട്ട അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി കിരാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുകയാണ്. ആശയപ്രചാരണം നടത്തുന്നവർക്കെതിരല്ല യുഎപിഎ ചുമത്തേണ്ടതെന്നും ചെന്നിത്തല പറഞ്ഞു

സർക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണം. സിപിഐ ഉന്നയിക്കുന്ന കാര്യങ്ങൾ പോലും സർക്കാരിന് മനസ്സിലാകാത്തത് എന്തുകൊണ്ടാണൈന്നും ചെന്നിത്തല ചോദിച്ചു. എല്ലാ ജനാധിപത്യ അവകാശങ്ങളെയും അടിച്ചമർത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കിരാതമുഖമാണ് ഇതിൽക്കൂടി വ്യക്തമാകുന്നതെന്നും ചെന്നിത്തല ആരോപിച്ചു

കോഴിക്കോട് പന്തീരങ്കാവിൽ വെച്ചാണ് മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അലൈൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് പിടികൂടിയത്.

 

Share this story