മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണനയോടെ തള്ളുന്നുവെന്ന് എൻ എസ് എസിന്റെ ജി സുകുമാരൻ നായർ

മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണനയോടെ തള്ളുന്നുവെന്ന് എൻ എസ് എസിന്റെ ജി സുകുമാരൻ നായർ

നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങൾ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണനയോടെ തള്ളുന്നുവെന്ന് എൻ എസ് എസിന്റെ ജി സുകുമാരൻ നായർ. പ്രസ്താവന എൻ എസ് എസിന് എതിരെയാണെങ്കിൽ അവഗണനയോടെ തള്ളുന്നുവെന്നായിരുന്നു സുകുമാരൻ പറഞ്ഞത്

വില കുറഞ്ഞ അവിവേക പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. തങ്ങൾക്കൊപ്പം നിൽക്കാത്തവർ അപ്രസക്തരെന്നത് ഭീഷണിയുടെ സ്വരമാണ്. ശബരിമല വിഷയത്തിന് ശേഷമാണ് സർക്കാരിന് നവോത്ഥാന പ്രവർത്തനങ്ങൾ ഉണ്ടായതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് എൻ എസ് എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷ വിമർശനമുയർത്തിയത്. സമുദായത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ സമുദായത്തിന്റെ മേൽ കെട്ടിവെക്കരുത്. തെറ്റായ നേതൃത്വത്തിനെതിരെ അതാത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യം രൂപപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

Share this story