മാവോവാദി ബന്ധം ആരോപിച്ച് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തെ വിമർശിച്ച് സിപിഐ; പോലീസ് കരിനിയമം ദുരുപയോഗം ചെയ്യുന്നു

മാവോവാദി ബന്ധം ആരോപിച്ച് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തെ വിമർശിച്ച് സിപിഐ; പോലീസ് കരിനിയമം ദുരുപയോഗം ചെയ്യുന്നു

കോഴിക്കോട് മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തതിന് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിപിഐ. മാവോവാദി ബന്ധം ആരോപിച്ച് യു എ പി എ ചുമത്തുന്നത് പ്രതിഷേധാർഹമാണെന്നും സിപിഐ പ്രതികരിക്കുന്നു

യു എ പി എക്കെതിരെ ഏറ്റവുമധികം സമരം നടത്തിയത്. ഇടതുപക്ഷമാണ്. പോലീസ് യു എ പി എ ദുരുപോയഗം ചെയ്യുകയാണെന്നും സിപിഐ ആരോപിച്ചു. പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്നും സിപിഐ വീണ്ടും ആവർത്തിച്ചു. ഏറ്റുമുട്ടൽ നടന്നതായി ആർക്കും വിശ്വസിക്കാനാകില്ലെന്നും സിപിഐ പറയുന്നു

മാവോയിസ്റ്റ് ലഘുലേഖ വിതരമം ചെയ്തതിന് രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അലൈൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കണ്ണൂർ സർവകലശാലാ നിയമവിദ്യാർഥികളാണ് ഇരുവരും. സിപിഎം അനുഭാവികൾ കൂടിയാണ് അറസ്റ്റിലായ രണ്ട് പേരും

Share this story