സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ; മുൻ പി ടി എ സെക്രട്ടറിക്കെതിരെ പരാതി

സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ; മുൻ പി ടി എ സെക്രട്ടറിക്കെതിരെ പരാതി

സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച മുൻ പി ടി എ സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി. കണ്ണൂർ തലശ്ശേരി ഗോപാൽപേട്ട സ്വദേശിയായ ആളാണ് സ്ത്രീകളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇരുപതോളം അശ്ലീല വീഡിയോ അയച്ചത്.

അറിയാതെ സംഭവിച്ചു പോയതാണെന്ന് മാപ്പപേക്ഷ നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ബിജെപിയും സംഭവം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ രംഗത്തിറങ്ങിയിട്ടുണ്ട്.

പരാതി പരിശോധിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. പരാതി നൽകിയെങ്കിലും ഇതിന്റെ തെളിവുകൾ ആരും നൽകിയിട്ടില്ലെന്നും പോലീസ് പറയുന്നു.

Share this story