അലനും താഹയും അർബൻ മാവോയിസ്റ്റുകളെന്ന് പോലീസ്; കൂടുതൽ പേർ പിടിയിലാകും

അലനും താഹയും അർബൻ മാവോയിസ്റ്റുകളെന്ന് പോലീസ്; കൂടുതൽ പേർ പിടിയിലാകും

മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് പോലീസ്. അലനും താഹയും അർബൻ മാവോയിസ്റ്റുകളാണെന്ന് പോലീസ് പറഞ്ഞു. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവർ പ്രവർത്തിച്ചു. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറയുന്നു

ഇവരുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ന്യായീകരണം വരുന്നത്. അലന്റെയും താഹയുടെയും അറസ്റ്റിനെ സിപിഐഎമ്മും വിമർശിച്ചിട്ടുണ്ട്. അലന് നിയമസഹായം നൽകാൻ സിപിഐഎം പന്നിയങ്കര ലോക്കൽ കമ്മിറ്റി തീരുമാനിച്ചു

പോലീസിന്റെ അറസ്റ്റിനെ വിമർശിച്ച് കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഇന്ന് പ്രമേയം പാസാക്കിയിരുന്നു. ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യുഎപിഎ ചുമത്തേണ്ട കുറ്റമല്ല. പോലീസിന്റെ നടപടി ജനാധിപത്യ അവകാശകങ്ങളെ കവർന്നെടുക്കുന്നതാണെന്ന് സിപിഐഎം ആരോപിക്കുന്നു

 

Share this story