യു എ പി എ അറസ്റ്റ്: പോലീസിന് തെറ്റുപറ്റി, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും എ വിജയരാഘവൻ

യു എ പി എ അറസ്റ്റ്: പോലീസിന് തെറ്റുപറ്റി, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും എ വിജയരാഘവൻ

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാർഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഇടതുപക്ഷ കൺവീനർ എ വിജയരാഘവൻ. പാർട്ടി പ്രതികളെന്ന് പറയുന്ന വിദ്യാർഥികൾക്കൊപ്പമാണ്. യു എ പി എ ചുമത്തിയതിൽ പോലീസിന് തെറ്റുപറ്റിയെന്നും വിജയരാഘവൻ പറഞ്ഞു

മുഖ്യമന്ത്രിയുടെ അറിവോടെയല്ല സംഭവം നടന്നത്. സർക്കാർ ഇത് തിരുത്തും. അലനും താഹക്കുമെതിരെ യു എ പി എ ചുമത്തിയതിൽ പോലീസിന് തെറ്റുപറ്റിയിട്ടുണ്ട്. ന്യായത്തിന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും കൂടെയാണ് എൽ ഡി എഫ് സർക്കാർ നിൽക്കുക. മുഖ്യമന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്

വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളു. ചാർജ് ഷീറ്റിലേക്ക് പോയിട്ടില്ല. സർക്കാരിന് ഇനിയും ഇടപെടാൻ സാധിക്കും. പൗരാവകാശ ലംഘനം അനുവദിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു

 

Share this story