പ്രതിഷേധം ഫലം കാണുന്നു; യുഎപിഎ ചുമത്തിയ നടപടി പുന:പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം

പ്രതിഷേധം ഫലം കാണുന്നു; യുഎപിഎ ചുമത്തിയ നടപടി പുന:പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാർഥികൾക്ക് മേൽ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത നടപടി പുന:പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം. ക്രമസാധാനവിഭാഗം എഡിജിപിക്കും ഉത്തരമേഖല ഐജിക്കുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയത്

സിപിഎം പ്രവർത്തകർ കൂടിയായ വിദ്യാർഥികൾക്ക് മേൽ യു എ പി എ ചുമത്തിയ നടപടി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയടക്കം പോലീസ് നടപടിയെ പരസ്യമായി തള്ളിപറഞ്ഞു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി അറസ്റ്റിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഡിജിപിക്ക് വ്യക്തമായ നിർദേശം നൽകിയതും ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപി പുനപ്പരിശോധിക്കാൻ നിർദേശം നൽകിയതും. കേസിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കുമെന്ന് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു

 

Share this story