വാളയാർ കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല; പ്രതികൾ സിപിഎമ്മുകാരല്ലെന്നും എം ബി രാജേഷ്

വാളയാർ കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല; പ്രതികൾ സിപിഎമ്മുകാരല്ലെന്നും എം ബി രാജേഷ്

വാളയാർ കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും പ്രതികൾ സിപിഎമ്മുകാരല്ലെന്നും എം ബി രാജേഷ്. കുട്ടികളുടെ അമ്മയെ കൊണ്ട് അത്തരത്തിൽ ചിലർ പറയിപ്പിച്ചതാണ്. പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് പഴി ചാരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി വിധിയിൽ പോലും അങ്ങനെയില്ലെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും പറഞ്ഞു

പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. വാളയാർ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ്രതികൾ സിപിഎം ബന്ധമുള്ളവരാണെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു

മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. പുന്നല ശ്രീകുമാറിനൊപ്പമാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും തങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂർണമാണ് പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു

 

Share this story