അനിൽ-ബിനീഷ് പ്രശ്‌നം അവസാനിച്ചതായി ഫെഫ്ക; ജാതി അധിക്ഷേപം നടന്നിട്ടില്ല

അനിൽ-ബിനീഷ് പ്രശ്‌നം അവസാനിച്ചതായി ഫെഫ്ക; ജാതി അധിക്ഷേപം നടന്നിട്ടില്ല

അനിൽ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുണ്ടായ പ്രശ്‌നത്തിൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് ഫെഫ്ക. സംഭവത്തിൽ അനിലിന് ജാഗ്രത കുറവുണ്ടായി. ഇതോടെ പ്രശ്‌നം അവസാനിച്ചതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ന് ഇരുവരെയും വിളിച്ചുവരുത്തി ഫെഫ്ക സമവായ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. പ്രശ്‌നത്തിൽ ആരുടെയും പക്ഷം പിടിക്കാനില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ കോളജ് ഡേക്ക് മുഖ്യാതിഥിയായി എത്തിയ ബിനീഷിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതാണ് വിവാദമായത്. തുടർന്ന് ബിനീഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Share this story