പാലാരിവട്ടം മേൽപ്പാലം അഴിമതി; ടി ഒ സൂരജ് അടക്കം എല്ലാ പ്രതികൾക്കും ജാമ്യം

പാലാരിവട്ടം മേൽപ്പാലം അഴിമതി; ടി ഒ സൂരജ് അടക്കം എല്ലാ പ്രതികൾക്കും ജാമ്യം

പാലാരിവട്ടം അഴിമതിക്കേസിൽ ടി ഒ സൂരജ് അടക്കം എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യ അനുവദിച്ചു. സൂരജിനെ കൂടാതെ സുമിത് ഗോയൽ, എം ടി തങ്കച്ചൻ എന്നിവർക്കാണ് ജാമ്യം. കർശന ഉപാധികളോടെയാമ് ഹൈക്കോടതി ജാമ്യം നൽകിയത്.

റിമാൻഡിലായിട്ട് രണ്ട് മാസമായെന്നും ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട കാര്യമില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ടി ഒ സൂരജ്. ആർ ഡി എസ് കമ്പനി ഉടമയാണ് സുമിത് ഗോയാൽ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് മുൻ അസി. ജനറൽ മാനേജരാണ് എം ടി തങ്കച്ചൻ

പാലാരിവട്ടം പാലം അതീവ ദുര്‍ബലമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് പാലം ദുര്‍ബലമെന്ന് കണ്ടെത്തിയത്. പാലത്തില്‍ 2183 വിള്ളലുകളാണ് വിദഗ്ധ സംഘം കണ്ടെത്തിയത്. വിള്ളലുകളില്‍ 99 എണ്ണത്തിലും 3 മില്ലീമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ട്.

Share this story