പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ പങ്കിൽ വിജിലൻസിന്റെ വിശദീകരണം തേടി ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ പങ്കിൽ വിജിലൻസിന്റെ വിശദീകരണം തേടി ഹൈക്കോടതി

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിജിലൻസ് വിശദീകരണം നൽകാനാണ് നിർദേശം

ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നോട്ടുനിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ പണം നിക്ഷേപിച്ചെന്നും ഇതിന്റെ കണക്ക് അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.

2016 ഒക്ടോബർ അവസാനമാണ് പാലം പണി പൂർത്തിയായത്. നവംബർ 15നാണ് ബാങ്കിൽ പണം നിക്ഷേപിച്ചത്. ഇതുമായുള്ള ബന്ധം പരിശോധിക്കണമെന്നും കണക്കിൽപ്പെടാത്ത പണത്തിന് ആദായനികുതി വകുപ്പ് രണ്ടരക്കോടി രൂപ പിഴ ഈടാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു

Share this story