ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ നയം; നിയമനിർമാണം സാധ്യമല്ലെന്നും മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ നയം; നിയമനിർമാണം സാധ്യമല്ലെന്നും മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നതാണ് സർക്കാർ നയം. പുനപ്പരിശോധനാ ഹർജിയിലും സർക്കാറിന് ഇതേ നിലപാട് തന്നെയായിരിക്കും.

നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൗലിവാകാവകാശവുമായി ബന്ധപ്പെട്ടതാണ് ഭരണഘടനാ ബഞ്ചിന്റെ വിധി. ഇതിനെതിരെ നിയമനിർമാണം എളുപ്പമല്ല. കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം പാർലമെന്റിൽ വ്യക്തമാക്കിയതാണ്. യുവതി പ്രവേശന വിധിക്കെതിരെ നിയമനിർമാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചാരണ തന്ത്രം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

എന്നാൽ സർക്കാരിന് നിയമനിർമാണം നടത്താനാകുമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല പറഞ്ഞു. കൺകറന്റ് ലിസ്റ്റിൽപ്പെട്ട കാര്യമായതിനാൽ ഇത് സാധിക്കും. വിശ്വാസികൾക്കേറ്റ മുറിവുണക്കാൻ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു

 

Share this story