യുഎപിഎ അറസ്റ്റ് അട്ടപ്പാടിയിലെ കൊടുംക്രൂരതയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; വിമർശനവുമായി സിപിഐ മുഖപത്രം

യുഎപിഎ അറസ്റ്റ് അട്ടപ്പാടിയിലെ കൊടുംക്രൂരതയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; വിമർശനവുമായി സിപിഐ മുഖപത്രം

കോഴിക്കോട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗം. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ന്യായീകരിക്കാനില്ല. അട്ടപ്പാടിയിലെ കൊടുംക്രൂരതയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അറസ്റ്റെന്നും മുഖപ്രസംഗം ആരോപിക്കുന്നു

കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് പോലീസ് ആരോപിക്കുന്നതിന്റെ തെളിവെന്താണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് ആവർത്തിക്കുന്നതിന്റെ ലക്ഷ്യം ദുരൂഹമാണ്. വസ്തുതാപരമായ അന്വേഷണം ഇക്കാര്യത്തിൽ നടന്നിട്ടില്ല

അട്ടമപ്പാടി മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന കാര്യത്തിൽ സംശയമില്ല. വിദ്യാർഥികളുടെ അറസ്റ്റോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാർത്തകൾ വഴി തിരിഞ്ഞിരിക്കുകയാണ്. ചിന്തയും വായനയും ജീവിത ശീലമാക്കിയവർ കേരളത്തിലെ പോലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷമുണ്ടായിക്കൂടാ എന്നും മുഖപ്രസംഗം പറയുന്നു

 

Share this story