കൊല്ലം അഞ്ചലിൽ യുവാവിന്റെ മൃതദേഹം റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം അഞ്ചലിൽ യുവാവിന്റെ മൃതദേഹം റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം അഞ്ചലിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. റബർ തോട്ടത്തിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അയിലറ ഇരിണൂർക്കരിക്കം സ്വദേശി മനോജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തുള്ള റബർ തോട്ടത്തിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. അതേസമയം മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share this story