തിരുനക്കര ക്ഷേത്രത്തിലെ ആന ഇടഞ്ഞു; പാപ്പാനെ കൊന്നു

തിരുനക്കര ക്ഷേത്രത്തിലെ ആന ഇടഞ്ഞു; പാപ്പാനെ കൊന്നു

കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു. തിരുനക്കര ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്

മൂന്നരമാസമായി മദപ്പാടിനെ തുടർന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര ക്ഷേത്രത്തിൽ എത്തിച്ച് തിരിച്ചുവരുന്നതിനിടെയാണ് ഇടഞ്ഞത്. നിരവധി ബസുകൾക്ക് നേരെ ആന പാഞ്ഞടുത്തു. പാപ്പാൻമാരുടെ ഇടപെടൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു

തുടർന്ന് ആനയെ പാപ്പാൻമാർ ചേർന്ന് വഴിയിൽ തളച്ചു. ഇതിന് പിന്നാലെ പാപ്പാൻ ആനപ്പുറത്ത് നിന്നിറങ്ങിയപ്പോൾ ഇലക്ട്രിക് പോസ്റ്റിലേക്ക് ചേർത്തു നിർത്തി ഞെരിക്കുകയായിരുന്നു. പാപ്പാൻ സംഭവസ്ഥലത്ത് തന്നെവെച്ച് മരിച്ചു

Share this story