കോപ്പി അടിച്ചെങ്കിൽ അത് എന്റെ കഴിവ്; പി എസ് സി തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച നസീം

കോപ്പി അടിച്ചെങ്കിൽ അത് എന്റെ കഴിവ്; പി എസ് സി തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച നസീം

കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് പി എസ് സി തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്ക് കുറിപ്പിലാണ് നസീമിന്റെ പ്രതികരണം. ഒരു വർഷം മുമ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ കമന്റ് രൂപത്തിലാണ് നസീമിന്റെ പ്രതികരണം

കോപ്പി അടിച്ചെങ്കിൽ അത് എന്റെ കഴിവ്; പി എസ് സി തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച നസീം

തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത് എന്നാണ് പോസ്റ്റ്. ഇതിന് താഴെ കോപ്പി അടിക്കുന്നതിനാൽ എങ്ങനെ വിജയിക്കുമെന്ന് ഒരാൾ കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് നസീം മറുപടി നൽകിയത്.

തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു,ഞാന്‍ ആദ്യമായി വിജയിച്ചത്..

Posted by Naseem Munna on Friday, September 28, 2018

യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. ഈ കേസിന് പിന്നാലെയാണ് പി എസ് സി തട്ടിപ്പ് കേസും പുറത്തുവരുന്നത്. ഇരുവരെയും കൂടാതെ പ്രണവ് എന്നയാളുമാണ് പി എസ് സി തട്ടിപ്പ് കേസിൽ പ്രതികളായത്.

 

Share this story