അലന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും; എതിർക്കാതെ പ്രോസിക്യൂഷൻ

അലന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും; എതിർക്കാതെ പ്രോസിക്യൂഷൻ

കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയുമെന്ന് കോടതി അറിയിച്ചു. വാദം കേട്ട കോടതി വിധി പറയാൻ നാളത്തേക്ക് മാറ്റി വെക്കുകയായിരുന്നു

പിടിയിലായ അലനും താഹയും നിരോധിത സംഘടനയുടെ അംഗങ്ങളാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഏത് ദിവസവും കോടതിയിൽ ഹാജരാകാൻ ഇരുവരും തയ്യാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. എം കെ ദിനേശൻ പറഞ്ഞു

പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ പുസ്തകങ്ങളും നോട്ടീസുകളുമൊക്കെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതൊക്കെ എന്തിനാണെന്ന ചോദ്യത്തിന് വായിക്കാൻ വേണ്ടി എടുത്തതാകാമെന്നായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കുന്ന വാദം പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ശ്രദ്ധേയാണ്. യുഎപിഎ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉത്തരവുണ്ടായില്ലെന്നും നിലവിൽ യുഎപിഎ ചുമത്തി തന്നെയാണ് കേസുള്ളതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.

 

Share this story