അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി തള്ളി; യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി

Share with your friends

കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികൾ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.

പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. രണ്ട് ദിവസമായി നീണ്ടുനിന്ന വാദത്തിനൊടുവിലാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. യുഎപിഎ നിയമത്തിലെ സെക്ഷൻ 20, 38, 39 വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

നവംബർ 1 ന് വൈകുന്നേരമാണ് താഹയെയും അലനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗര മാവോയിസ്റ്റുകളാണെന്നാണ് പോലീസ് പറയുന്നത്. ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും പോലീസ് ഹാജരാക്കിയിരുന്നു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *