കൊച്ചിയിൽ പന്ത്രണ്ടുവയസ്സുകാരി പീഡനത്തിന് ഇരയായി; വീട്ടുടമസ്ഥർ അറസ്റ്റിൽ

കൊച്ചിയിൽ പന്ത്രണ്ടുവയസ്സുകാരി പീഡനത്തിന് ഇരയായി; വീട്ടുടമസ്ഥർ അറസ്റ്റിൽ

കൊച്ചി വടുതലയിൽ പന്ത്രണ്ട് വയസ്സുകാരി പീഡനത്തിന് ഇരയായി. സംഭവത്തിൽ കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു.

വർഷ, ബിബിൻ എന്നീ ദമ്പതിമാരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ലിതിൻ എന്നയാൾക്ക് കുട്ടിയെ പീഡിപ്പിക്കാൻ ഇരുവരും സഹായം ചെയ്തു നൽകിയെന്നാണ് ഇരുവർക്കുമെതിരായ കുറ്റം. ലിതിനാണ് കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും വർഷയും ബിബിനും ഇത് മറച്ചുവെക്കുകയായിരുന്നു. ദമ്പതിമാരുടെ വീട്ടിലെ ജോലിക്കാരനായിരുന്നു ലിതിൻ. ഇയാൾ ഒളിവിലാണ്. ലിതിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്

 

Share this story