തൃശ്ശൂർ ജില്ലയിൽ നിന്ന് ഒരേ ദിവസത്തിൽ കാണാതായത് ആറ് പെൺകുട്ടികളെ; അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ ജില്ലയിൽ നിന്ന് ഒരേ ദിവസത്തിൽ കാണാതായത് ആറ് പെൺകുട്ടികളെ; അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി ആറ് പെൺകുട്ടികളെ കാണാതായതായി പരാതി. സ്‌കൂൾ, കോളജ് വിദ്യാർഥിനികളെയാണ് കാണാതായിരിക്കുന്നത്. ആറ് പേരെ കാണാതായതായി രക്ഷിതാക്കളുടെ പരാതി പോലീസീന് ലഭിച്ചിട്ടുണ്ട്

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ എന്നീ പോലീസ് സ്‌റ്റേഷനുകളിലാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ എത്തിയത്. കാണാതായ കുട്ടികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർഥിനികളാണ്

കുട്ടികളെ കാണാതായ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുരുഷ സുഹൃത്തുക്കൾക്കൊപ്പമാണ് കാണാതായവർ പോയതെന്നാണ് സൂചന

Share this story