തൃശ്ശൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ പോയത് സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ടവർക്കൊപ്പം; ആറ് പേരെയും കണ്ടെത്തി

തൃശ്ശൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ പോയത് സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ടവർക്കൊപ്പം; ആറ് പേരെയും കണ്ടെത്തി

തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരേ ദിവസം കാണാതായ ആറ് പെൺകുട്ടികളെയും മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് കണ്ടെത്തി. ആറ് പേരിൽ നാല് പേർ പോയത് സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ടവർക്കൊപ്പമാണ്.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ആറ് പെൺകുട്ടികളെ കാണാതായതായി പോലീസിന് പരാതി ലഭിച്ചത്. ആറ് പേരുടെയും തിരോധാനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു പോലീസ് ആദ്യം പരിശോധിച്ചത്.

കോളജ്, സ്‌കൂൾ വിദ്യാർഥിനികളെയാണ് കാണാതായത്. ഇവർ തമ്മിൽ പരസ്പരം ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്നാണ് അന്വേവേഷണം ആരംഭിച്ചത്. അഞ്ച് പെൺകുട്ടികൾ കമിതാക്കൾക്കൊപ്പം ഉള്ളതായി പോലീസ് മനസ്സിലാക്കി.

ചാലക്കുടിയിൽ നിന്ന് കാണാതായ പെൺകുട്ടി പോയത് അയൽവാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി. വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം കാസർകോട് നിന്നും കണ്ടുകിട്ടി

വെസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ കുട്ടി നാലാം തവണയാണ് വീട് വിട്ടുപോകുന്നത്. കുടുംബപ്രശ്‌നമാണ് കുട്ടിയുടെ ഒളിച്ചോട്ടത്തിന് പിന്നിൽ.

 

Share this story