വൈത്തിരിയിൽ സിപി ജലീൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലെന്ന് പോലീസ്; മാവോയിസ്റ്റുകളുടെ രേഖ പുറത്തുവിട്ടു

വൈത്തിരിയിൽ സിപി ജലീൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലെന്ന് പോലീസ്; മാവോയിസ്റ്റുകളുടെ രേഖ പുറത്തുവിട്ടു

വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് സിപി ജലീൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ തന്നെയെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ(എംഎൽ) പശ്ചിമഘട്ട മേഖലാ സമിതി കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പോലീസ് പുറത്തുവിട്ടു.

തിരിച്ചടിക്ക് 11 കാരണങ്ങൾ നികത്തിയാണ് പശ്ചിമ മേഖലാ കമ്മിറ്റി കേന്ദ്ര കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയത്. പോലീസിന് നേരെ വെടിവെച്ചതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

മാർച്ച് ആറിന് വൈത്തിരി ഉപവൻ റിസോർട്ടിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് സിപി ജലീൽ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്ന് നടന്നത് ഏറ്റുമുട്ടൽ തന്നെയാണെന്ന് മാവോയിസ്റ്റുകൾ അംഗീകരിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് പോലീസ് രേഖ പുറത്തുവിട്ടത്.

ജാഗ്രതാക്കുറവാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് മാവോയിസ്റ്റുകളുടെ രേഖയിൽ പറയുന്നു. റിസോർട്ടിലേക്ക് പോകുമ്പോൾ മതിയായ മുൻകരുതൽ എടുത്തില്ല. സംഘം കാവൽക്കാരനെ നിയോഗിച്ചതിൽ തെറ്റുപറ്റി. അപകടം മനസ്സിലാക്കുന്നതിൽ കമാൻഡർക്ക് വീഴ്ച പറ്റി. മഞ്ചക്കണ്ടി വനത്തിലെ ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും ഒരു ലാപ്‌ടോപ് പോലീസിന് ലഭിച്ചിരുന്നു. ഈ ലാപ്‌ടോപ്പിൽ നിന്നാണ് രേഖ കിട്ടിയതെന്ന് പോലീസ് പറയുന്നു

 

Share this story