ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; തിരുവനന്തപുരത്ത് ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; തിരുവനന്തപുരത്ത് ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോക്ടർ സനൽകുമാറാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ്. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുകയാണ് യുവതി. ചികിത്സക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തുകയായിരുന്നു. പരിശോധനക്കിടെ ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി

നവംബർ 2നാണ് സംഭവം. മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഡോക്ടറെ അറസ്റ്റ് ചെയ്തത്

 

Share this story