കേരളത്തിൽ വരും വർഷങ്ങളിലും പ്രളയ സാധ്യത; കാലാവസ്ഥാ ഘടന തന്നെ മാറിക്കൊണ്ടിരിക്കുന്നു

കേരളത്തിൽ വരും വർഷങ്ങളിലും പ്രളയ സാധ്യത; കാലാവസ്ഥാ ഘടന തന്നെ മാറിക്കൊണ്ടിരിക്കുന്നു

രാജ്യത്തിന്റെ കാലാവസ്ഥാ ഘടനയിൽ വ്യാപക മാറ്റങ്ങളെന്ന് മുന്നറിയിപ്പ്. കേരളത്തിൽ വരും വർഷങ്ങളിലും പ്രളയം ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെട്രോളജി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ഡോ. സുപ്രീയോ ചക്രബർത്തി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

മൺസൂൺ കാറ്റുകളുടെ ഘടന തന്നെ മാറി. കാർഷിക കലണ്ടർ പരിഷ്‌കരിക്കേണ്ട സാഹചര്യമാണ്. ഇന്ത്യയിലേക്ക് എത്തുന്ന മൺസൂൺ കാറ്റുകളുടെ ഘടനയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുറഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിക്കുന്നത് കേരളത്തിൽ പ്രളയ സാധ്യത വർധിപ്പിക്കുകയാണ്

രാജസ്ഥാനിൽ മഴ കൂടി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് കാലാവസ്ഥ ഘടനയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന പ്രദേശങ്ങളിൽ മഴ കൂടിയ സാഹചര്യമുണ്ടായി. കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും സമയക്രമത്തിൽ മാറ്റം വന്നു. മഴയിൽ വരുന്ന മാറ്റം കാലാവസ്ഥയെയും കൃഷിയെയും ബാധിക്കുന്നു. ദുരന്ത സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള പ്രവർത്തനമാണ് ഇനി വേണ്ടെന്നും സുപ്രീയോ ചക്രബർത്തി പറഞ്ഞു

Share this story