വിരമിച്ച സൈനികരെ ഉൾപ്പെടുത്തി ഗബ്രിയേൽ സേന രൂപീകരിച്ച് കത്തോലിക്ക സഭ

വിരമിച്ച സൈനികരെ ഉൾപ്പെടുത്തി ഗബ്രിയേൽ സേന രൂപീകരിച്ച് കത്തോലിക്ക സഭ

ബിഷപ് ഫ്രാങ്കോയുടെ ബലാത്സംഗ കേസ്, കർദിനാളിന്റെ ഭൂമി ഇടപാട് കേസ് വിഷയങ്ങളിലൊക്കെ സഭാ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന രീതി വർധിക്കുന്ന സാഹചര്യത്തിൽ ഗബ്രിയേൽ സേന രൂപീകരിച്ച് കത്തോലിക്ക സഭ. സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരെ ഉൾപ്പെടുത്തിയാണ് ഗബ്രിയേൽ സേന രൂപീകരിച്ചത്.

തലശ്ശേരി അതിരൂപതയുടെ കീഴിൽ കവിഞ്ഞ മാസമാണ് ഗബ്രിയേൽ സേന രൂപീകരിച്ചത്. സഭയുടെ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് എക്‌സ് പട്ടാളക്കാരുടെ ചുമതല. സേനയുടെ ആദ്യ യോഗം നവംബർ 15ന് നടത്താൻ തീരുമാനിച്ചെങ്കിലും വിവാദമായ സാഹചര്യത്തിൽ മാറ്റിവെച്ചിരിക്കുകയാണ്

കത്തോലിക്ക സഭയിൽ ലൈംഗികാരോപണം തുടർക്കഥകളാകുന്ന സാഹചര്യത്തിലാണ് ഗബ്രേയിൽ സേനാ രൂപീകരണമെന്നത് രസകരമാണ്. വിരമിച്ച സൈനിക അർധ സൈനികർ വിശ്വാസ സംരക്ഷകരും ആദർശത്തിന്റെ യോദ്ധാക്കളുമായിരിക്കുമെന്ന് ഗബ്രിയേൽ സേനാ ഡയറക്ടർ ഫാദർ മാത്യൂ ആശാരിപ്പറമ്പിൽ പറയുന്നു.

Share this story