ജയ് ഹിന്ദ് ടിവി ക്യാമറാമാന് നേരെ വനിതാ പോലീസിന്റെ കയ്യേറ്റവും അസഭ്യവർഷവും

ജയ് ഹിന്ദ് ടിവി ക്യാമറാമാന് നേരെ വനിതാ പോലീസിന്റെ കയ്യേറ്റവും അസഭ്യവർഷവും

തിരുവനന്തപുരത്ത് ജയ് ഹിന്ദ് ടിവിയുടെ ക്യാമറാമാന് നേരെ കയ്യേറ്റം നടത്തി വനിതാ പോലീസ് ഉദ്യോഗസ്ഥ. ക്യാമറാമാന്റെ മുഖത്തടിക്കുകയും ക്യാമറ തകർക്കാൻ ശ്രമിക്കുകയും ഇവർ ചെയ്തു

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് വനിതാ പോലീസുദ്യോഗസ്ഥയുടെ വായിൽ നിന്നും അസഭ്യവർഷമാണ് വന്നത്. വിപിൻ എന്ന ക്യാമറാമാനെയാണ് വനിതാ പോലീസുദ്യോഗസ്ഥ ആക്രമിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യം ജയ് ഹിന്ദ് ടിവി തന്നെ പുറത്തുവിട്ടു. നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. ഒപ്പമുള്ളവർ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും വനിതാ ഉദ്യോഗസ്ഥ പിന്തിരിയുന്നില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പോലീസിലും ചാനൽ അധികൃതർ പരാതി നൽകി

 

Share this story