മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പാലക്കാട് മേലെ മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്.

രണ്ടാമത്തെ വെടിവെപ്പ് നടക്കുമ്പോൾ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. വെടിവെപ്പിന് സാക്ഷിയായ ഉദ്യോഗസ്ഥൻ തന്നെ കേസന്വേഷിക്കുന്നത് ഉചിതമാകില്ലെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി

ഡിവൈഎസ്പി ഉല്ലാസാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എസ് പി സന്തോഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

Share this story