പി എസ് സി പരീക്ഷാ തട്ടിപ്പ്: സിവിൽ പോലീസ് ഓഫീസർ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചെയർമാൻ

പി എസ് സി പരീക്ഷാ തട്ടിപ്പ്: സിവിൽ പോലീസ് ഓഫീസർ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചെയർമാൻ

പി എസ് സി സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി എസ് സി ചെയർമാൻ എം കെ സക്കീർ. റാങ്ക് പട്ടികയിൽ ഇടംനേടിയ മറ്റ് ഉദ്യോഗാർഥികൾക്ക് അഡൈ്വസ് മെമ്മോ നൽകുന്നതിൽ തടസ്സമില്ലെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട്.

അടുത്ത കമ്മീഷൻ യോഗത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് അവതരിപ്പിക്കും. ചർച്ച ചെയ്ത ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്നും എം കെ സക്കീർ പറഞ്ഞു. പരീക്ഷാ നടത്തിപ്പിൽ പി എസ് സിയുടെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയതായി പറയുന്നില്ല. ചോദ്യപേപ്പറുകൾ ചോർന്നതായോ പി എസ് സിക്ക് തെറ്റ് സംഭവിച്ചെന്നോ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടില്ല

പരീക്ഷാ തട്ടിപ്പ് നടത്തിയവരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് മറ്റ് നടപടികളുണ്ടാകും. കേസിൽ പ്രതികളായ മൂന്ന് പേരുടെ പേരുകളല്ലാതെ മറ്റ് പേരുകൾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയിട്ടില്ലെന്നും പി എസ് സി ചെയർമാൻ പറഞ്ഞു

സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും മൂന്ന് പേർ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. പ്രതികൾ ഒഴികെ മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസ്സമില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു

 

Share this story