ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസുകാരനെതിരെ പോക്‌സോ ചുമത്തി

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസുകാരനെതിരെ പോക്‌സോ ചുമത്തി

കണ്ണൂർ കൂത്തുപറമ്പിൽ ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചത് ഏഴാം ക്ലാസുകാരനായ വിദ്യാർഥി. കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂൾ വിദ്യാർഥികളാണ് ഇരുവരും. പെൺകുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാർഥി തന്നെയാണ് പ്രതി

ഏഴാം ക്ലാസ് വിദ്യാർഥിക്കെതിരെ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്. തുടർ നടപടികളെന്താകുമെന്നാണ് സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്. അതേസമയം കേസിന്റെ മറ്റ് വിശദാംശങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല

Share this story