അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14ലേക്ക് മാറ്റി

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14ലേക്ക് മാറ്റി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നവംബർ 14ലേക്ക് മാറ്റിവെച്ചു. അന്നേ ദിവസം പോലീസും സർക്കാരും വിശദീകരണം നൽകാനും കോടതി നിർദേശിച്ചു

മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കൽ ഇല്ലെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. നിയമവിദ്യാർഥിയാണെന്നും തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അലൻ ജാമ്യാപേക്ഷയിൽ പറയുന്നു. വീട്ടിൽ നിന്ന് ഒരു ഫോൺ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള രേഖ അല്ലെന്നും അലന്റെ ജാമ്യാപേക്ഷയിൽ പറയുന്നു

പിടിയിലായപ്പോൾ പോലീസ് തന്നെക്കൊണ്ട് മുദ്രവാക്യം വിളിപ്പിച്ചുവെന്നാണ് താഹയുടെ ജാമ്യാപേക്ഷയിൽ പറയുന്നത്. മുദ്രവാക്യം മുഴക്കുന്നത് ഏതെങ്കിലും തരത്തിൽ ക്രിമിനൽ കുറ്റമല്ലെന്നും താഹ പറയുന്നു. ജേർണലിസം വിദ്യാർഥിയാണ്. പുസ്തകങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിൽ അത് സിപിഐ മാവോയിസ്റ്റിൽ അംഗമാണെന്ന് പറയാനാകില്ലെന്നും താഹ പറയുന്നു.

 

Share this story