നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ; പോലീസിന്റെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം നൽകി, കുഴിയെടുത്ത് മറവ് ചെയ്തതും പോലീസുകാർ

നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ; പോലീസിന്റെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം നൽകി, കുഴിയെടുത്ത് മറവ് ചെയ്തതും പോലീസുകാർ

നവജാത ശിശുവിന്റെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച് ഏറ്റുമാനൂർ നഗരസഭാ അധികൃതരുടെ ക്രൂരത. വേദഗിരിയിൽ വാടകക്ക് താമസിക്കുന്ന യുവതിയെ കഴിഞ്ഞ ദിവസം പ്രസവവേദനയെ തുടർന്ന് തൊള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കുട്ടി പ്രസവത്തെ തുടർന്ന് മരിച്ചു. മൃതദേഹം സംസ്‌കരിക്കാനായി പോലീസ് പൊതുശ്മശാനത്തിൽ എത്തിച്ചെങ്കിലും സ്ഥലമില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്

കുട്ടിയുടെ മൃതദേഹവുമായി നഗരസഭാ ഓഫീസിന് മുന്നിൽ എസ് ഐ പ്രതിഷേധത്തിന് ഒരുങ്ങിയതോടെയാണ് സ്ഥലം വിട്ടുനൽകാൻ നഗരസഭ തയ്യാറായത്. എന്നാൽ കുഴിയെടുക്കാനോ മറവ് ചെയ്യാൻ സഹായിക്കാനോ ജീവനക്കാരെ വിട്ടുനൽകിയില്ല. തുടർന്ന് പോലീസ് തന്നെയാണ് കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഇതിനിടെ 36 മണിക്കൂറുകൾ പിന്നിട്ട് കഴിഞ്ഞിരുന്നു

എന്നാൽ കുട്ടിയെ സംസ്‌കരിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമല്ലെന്നാണ് ചെയർമാൻ ജോർജ് പുല്ലാട്ട് അവകാശപ്പെട്ടത്. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. വേണമെങ്കിൽ അവിടെ സംസ്‌കരിക്കണമായിരുന്നുവെന്ന് ഇയാൾ പറയുന്നു.

 

Share this story