ഫുട്‌ബോൾ വാങ്ങാൻ യോഗം ചേർന്ന കുട്ടിക്കൂട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഫുട്‌ബോൾ വാങ്ങാൻ യോഗം ചേർന്ന കുട്ടിക്കൂട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഫുട്‌ബോൾ വാങ്ങാൻ വേണ്ടി യോഗം കൂടിയ മലപ്പുറത്തെ കുട്ടിക്കൂട്ടത്തെ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. സാമൂഹ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂരാണ് കുട്ടിക്കൂട്ടത്തിന്റെ വീഡിയോ ഫേസ്ബുക്ക് വഴി പുറത്തുവിട്ടത്.

കുട്ടിക്കൂട്ടം തങ്ങൾക്ക് പ്രചോദനമാണെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പറഞ്ഞു. കലൂരിലെ ഫുട്‌ബോൾ ക്ലബ്ബിലേക്ക് ക്ഷണിച്ചു വരുത്തി കുട്ടികൾ എന്താണോ സ്വപ്‌നം കണ്ടതും അർഹിക്കുന്നതും അത് നൽകുമെന്നും ക്ലബ് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. കുട്ടികളുടെ യോഗത്തിന്റെ വീഡിയോ പകർത്തിയ സുശാന്തിനെ ക്ലബ് മാനേജ്‌മെന്റ് അഭിനന്ദിക്കുകയും ചെയ്തു

മുതിർന്നവരുടെ യോഗത്തിന്റെതായ എല്ലാ നടപടിക്രമങ്ങളും അതേപോലെ പകർത്തുന്നതായിരുന്നു കുട്ടിസംഘത്തിന്റെയും യോഗം. അധ്യക്ഷനും സെക്രട്ടറിയും വേദിയിൽ. മടൽ കുത്തിവെച്ച് അതിന് മുകളിൽ വടി കുത്തിനിർത്തി മൈക്ക് ആക്കി. സംഘത്തിലുള്ള ഓരോരുത്തരുടെയും അഭിപ്രായങ്ങളും യോഗത്തിൽ വിശദീകരിക്കുന്നുണ്ട്.

മിഠായി വാങ്ങാനായി ഉപയോഗിക്കുന്ന പൈസ കൂട്ടിവെച്ച് പന്ത് വാങ്ങാമെന്നാണ് നിർദേശം. ഇതിൽ വിയോജിപ്പ് ഉണ്ടെങ്കിൽ തുറന്നു പറയണമെന്നും അല്ലെങ്കിൽ കയ്യടിച്ച് പാസാക്കണമെന്നും സെക്രട്ടറി പറയുന്നു. യോഗത്തിൽ ഏറ്റവും മികച്ച കളിക്കാരന് പ്ലാസ്റ്റിക് കവർ കൊണ്ട് പൊന്നാട അണിയിക്കുന്ന ചടങ്ങുമുണ്ട്.

 

Share this story