പത്തനംതിട്ട മലയാലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

പത്തനംതിട്ട മലയാലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

പത്തനംതിട്ട മലയാലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരി, ഭാര്യ ലളിത എന്നിവുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഹരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതപ്പെടുന്നു

ഹരിയുടെ മൃതദേഹം സ്വീകരണ മുറിയിൽ തൂങ്ങിമരിച്ച നിലയിലും ലളിതയുടേത് കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലുമായിരുന്നു. കോടാലി ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഹരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇരുവരും തമ്മിൽ നിരന്തരം കലഹമുണ്ടാകാറുള്ളതായി പോലീസ് അറിയിച്ചു. കിണറിൽ വെള്ളം കോരാനുപയോഗിക്കുന്ന കയർ എടുത്താണ് ഹരി തൂങ്ങിമരിച്ചത്. അയൽവാസികൾ വെള്ളമെടുക്കാനെത്തിയപ്പോൾ കയർ കാണാത്തതിനെ തുടർന്ന് വീട്ടിൽ അന്വേഷിക്കുകയും മൃതദേഹങ്ങൾ കാണുകയുമായിരുന്നു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്.

Share this story