കൊരട്ടിയിൽ നിന്നും കാണാതായ വിദ്യാർഥികളെ സമീപത്തെ ജാതി തോട്ടത്തിൽ നിന്ന് കണ്ടെത്തി

കൊരട്ടിയിൽ നിന്നും കാണാതായ വിദ്യാർഥികളെ സമീപത്തെ ജാതി തോട്ടത്തിൽ നിന്ന് കണ്ടെത്തി

തൃശ്ശൂർ കൊരട്ടിയിൽ നിന്നും ഇന്നലെ കാണാതായ നാല് വിദ്യാർഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതിക്ക തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. നാല് പേരും ചേർന്ന് പുക വലിച്ചത് അധ്യാപകൻ കണ്ടിരുന്നു. ഇത് വീട്ടിലറിയിക്കുമെന്ന പേടിയെ തുടർന്നാണ് തോട്ടത്തിൽ പോയി ഒളിച്ചത്.

മേലൂരിലെ സ്‌കൂൾ വിദ്യാർഥികളെയാണ് ഇന്നലെ മുതൽ കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാർഥികളായിരുന്നു ഇവർ. രക്ഷിതാക്കൾ കൊരട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

വൈകുന്നേരം സ്‌കൂൾ വിട്ടപ്പോൾ നാല് പേരും കൂടി ഒരുമിച്ചാണ് പോയതെന്ന് പോലീസ് ആദ്യം മനസ്സിലാക്കി. ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്തും ഇവരെ കണ്ടതായി വിവരം ലഭിച്ചിരുന്നു. അന്വേഷണം മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ച സാഹചര്യത്തിലാണ് പ്രദേശത്തെ ജാതി തോട്ടത്തിൽ നിന്നും ഇവരെ കണ്ടെത്തിയത്.

Share this story