മണ്ണാർക്കാട് വനംവകുപ്പ് ഒരുക്കിയ കൂടിൽ പുലി കുടുങ്ങി; നാട്ടുകാർക്ക് ആശ്വാസം

മണ്ണാർക്കാട് വനംവകുപ്പ് ഒരുക്കിയ കൂടിൽ പുലി കുടുങ്ങി; നാട്ടുകാർക്ക് ആശ്വാസം

പാലക്കാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങി. മണ്ണാർക്കാടിനടുത്ത് മൈലം പാടത്ത് വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

പുലി ശല്യമുണ്ടെന്ന് നാട്ടുകാർ വനംവകുപ്പിനോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കൂട് സ്ഥാപിച്ചത്. ഇന്ന് പുലർച്ചെയാണ് പുലി കെണിയിൽ കുടുങ്ങിയത്.

മൈലംപാടം മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ പുലിയെ പേടിച്ചാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ജീവിച്ചിരുന്നത്. നിരവധി ആടുകളെയും പശുക്കളെയും പുലി കൊന്നിരുന്നു. ഇതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്നും പുലിയെ കിട്ടതായതോടെ നാല് ദിവസം മുമ്പ് ബേബി ഡാനിയൽ എന്നയാളുടെ വീട്ടുവളപ്പിലേക്ക് കൂട് മാറ്റി സ്ഥാപിക്കുകയായിരുന്നു. പുലിയെ ഉൾവനത്തിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം

 

Share this story