മലപ്പുറത്ത് വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു; കവർച്ചക്ക് ശേഷം തീയിട്ടതെന്ന് സംശയം

മലപ്പുറത്ത് വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു; കവർച്ചക്ക് ശേഷം തീയിട്ടതെന്ന് സംശയം

മലപ്പുറം രണ്ടത്താണിയിൽ വസ്ത്രവ്യാപാര സ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്‌സ്റ്റൈൽസ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കട കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.

കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയിക്കുന്നത്. കടയുടെ ഭിത്തി തുരന്ന നിലയിലാണ്. ഇരുനിലകളിലായി പ്രവർത്തിക്കുന്ന വസ്ത്രസ്ഥാപനം പൂർണമായും കത്തിനശിച്ചു.

തിരൂരിൽ നിന്നും അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. രണ്ടത്താണി സ്വദേശി മൂർക്കത്ത് സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് മലേഷ്യ ടെക്‌സ്റ്റൈൽസ്.

Share this story