ഗൂഗിൾ മാപ്പിലെ ‘ചേച്ചി ‘ ചതിച്ചു; പാലക്കാട് കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പിലെ ‘ചേച്ചി ‘ ചതിച്ചു; പാലക്കാട് കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പിലെ ചേച്ചി തരുന്ന പണികളെ കുറിച്ചുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഗൂഗിൾ മാപ്പ് വിശ്വസിച്ച് പോയി പുഴയിൽ വീണ ഒരു കുടംബത്തിന്റെ വാർത്തയാണ് പാലക്കാട് നിന്നും വരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പാലക്കാട് നിന്നും തൃശ്ശൂർ പട്ടിക്കാടേക്ക് സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്

കാരിക്കൽ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഗൂഗിൾ മാപ്പ് നോക്കിയാണ് വാഹനമോടിച്ചത്. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്ക് പോകാൻ തടയണയിലൂടെ കാർ കയറി. രാത്രിയായതിനാൽ വെള്ളം യാത്രക്കാരുടെ ശ്രദ്ധയിൽ വന്നുമില്ല

ഒഴുക്കിൽപ്പെട്ടതോടെ കാർ പുഴയിലേക്ക് കൂപ്പുകുത്തി. കാറിൽ അഞ്ച് പേരുണ്ടായിരുന്നു. തലനാരിഴക്കാണ് അഞ്ച് പേരും രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് കാറിലെത്തിയ കുടുംബം ചിറയിൽ വീഴാതെ രക്ഷപ്പെട്ടതും തലനാരിഴക്കാണ്.

 

Share this story