മൊബൈൽ ജാമർ, ഹാളിൽ സി സി ടിവി, ശാരീരിക പരിശോധന; പരീക്ഷാ തട്ടിപ്പ് തടയാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്

മൊബൈൽ ജാമർ, ഹാളിൽ സി സി ടിവി, ശാരീരിക പരിശോധന; പരീക്ഷാ തട്ടിപ്പ് തടയാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്

പി എസ് സി പരീക്ഷാ ക്രമക്കേടുകൾ തടയാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്. എഡിജിപി ടോമിൻ തച്ചങ്കരിയാണ് ശുപാർശകൾ നൽകിയത്. മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാതിരിക്കാൻ ശാരീരിക പരിശോധന, പരീക്ഷാ ഹാളിൽ വാച്ച് നിരോധിക്കണം, സമയമറിയാൻ ഹാളിൽ ക്ലോക്കുകൾ സ്ഥാപിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ

ആംഡ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്ന് പേർ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും ക്രൈംബ്രാഞ്ച് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് നടത്താതിരിക്കാനുള്ള ശുപാർശകൾ നൽകിയിരിക്കുന്നത്.

ആൾമാറാട്ടവും കോപ്പിയടിയും തടയാൻ സി സി ടി വി സ്ഥാപിക്കാനും ശുപാർശയിൽ പറയുന്നു. പരീക്ഷാ പേപ്പറുകൾ മടക്കി കൊടുക്കുമ്പോൾ ഉദ്യോഗസ്ഥർ സിസിടിവി ഹാർഡ് ഡിസ്‌കും സീൽ ചെയ്ത് മടക്കി നൽകണം. മൊബൈൽ ജാമറുകൾ സ്ഥാപിക്കണം. പരീക്ഷകൾ ഓൺലൈൻ ആക്കാൻ നടപടി വേണം. ഉയർന്ന തസ്തികകളിൽ എഴുത്തു പരീക്ഷ കൂടി ആവശ്യമാണ്. ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ പോർട്ടബിൾ വൈഫൈ ആവശ്യമാണെന്നും ശുപാർശയിൽ പറയുന്നു.

 

Share this story